അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ദമ്പതികൾ മരിച്ചു. കാസർഗോഡ് ജില്ലയിലെ കുറ്റിക്കോലിലാണ് അപകടമുണ്ടായത്. ബന്തടുക്ക സ്വദേശികളായ രാധാകൃഷ്ണൻ ഭാര്യ ചിത്രകല എന്നിവരാണ് മരിച്ചത്. 71 ഉം 59 ഉം ആണ് യഥാക്രമം ഇവരുടെ പ്രായം.
ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ റോഡിൽ വെള്ളമുണ്ടായിരുന്നു. അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം കിട്ടാതെ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചതാണെന്ന് ദൃക്സാക്ഷികൾ പറയുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ബന്തടുക്ക യൂണിറ്റ് പ്രസിഡൻ്റാണ് മരിച്ച രാധാകൃഷ്ണൻ. അപകടത്തിനു പിന്നാലെ പൊലിസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി.