തിരുവനന്തപുരത്ത് മകൻ്റെ അടിയേറ്റ് പിതാവ് മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ രാജേന്ദ്രനാണ് മൂത്ത മകൻ രാജേഷിൻ്റെ അടിയേറ്റ് മരിച്ചത്. രാജേന്ദ്രന് 64 ഉം മകൻ രാജേഷിന് 41 വയസുമാണ് പ്രായം. നിർമാണ തൊഴിലാളിയായ രാജേന്ദ്രൻ മദ്യപിച്ചു വീട്ടിലെത്തി മകനുമായി തർക്കമായന്നും മകൻ രാജേഷ് , രാജേന്ദ്രനെ അടിച്ചു നിലത്തിട്ടതായും അയൽവാസി പൊലിസിനു മൊഴി നൽകിയിട്ടുണ്ട്.
തലയ്ക്കു പരിക്കേറ്റ രാജേന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു. ആശുപത്രിയിൽ ബോധരഹിതനായാണ് എത്തിച്ചതെന്ന് പറയുന്നു. മകൻ രാജേഷ് തന്നെയാണ് രാജേന്ദ്രനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. രാജേഷും നിർമാണ തൊഴിലാളിയാണ്.