വോട്ടു ചെയ്താൽ പകുതി പൈസക്ക് സിനിമ കാണാൻ പറ്റ്നയിൽ അവസരമൊരുക്കി ജില്ലാഭരണകൂടം . വോട്ടു ചെയ്തു എന്നതിന് കൈവിരലിൽ പതിച്ച മഷി അടയാളം കാണിച്ചാൽ തിയറ്ററിൽ പകുതി ടിക്കറ്റു ചാർജിൽ സിനിമ കാണാം . കഴിഞ്ഞ തവണ പറ്റ്നയിൽ വോട്ടിംഗ് ശതമാനം വളരെ കുറവായിരുന്നു . അത് ഉയർത്താനാണ് ഇത്തരം ഒരു പരിപാടിയുമായി ജില്ലാ ഭരണകൂടം മുന്നിട്ടറങ്ങിയത്.പറ്റ്ന നഗരത്തിലെ മുഴുവൻ തിയറ്ററുകളുടേയും ഉടുകളുമായി ജില്ലാ കളക്ടർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇത് സാധ്യമായത് .
കഴിഞ്ഞ വർഷം 45% പോളിംഗ് മാത്രമാണ് ഇവിടെ നടന്നത്. ഇപ്രാവശ്യം , ഇത്തരത്തിലുള്ള ജനപ്രിയ പരിപാടികളിലൂടെ പോളിംഗ് ശതമാനം വർധിപ്പിക്കാനാകും എന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്.നിലവിൽ ബി ജെ പി യുടെ രവിശങ്കർ പ്രസാദാണ് പറ്റ്നയിലെ എം പി . അദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ ബി ജെ പി സ്ഥാനാർത്ഥിയും . മുൻ ലോക്‌സഭാ സ്പീക്കറായിരുന്ന മീര കുമാറിൻ്റെ മകനാണ് ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ പറ്റ്നയിൽ നിന്നു മത്സരിയ്ക്കുന്നത് . സ്ഥാനാർത്ഥികളെല്ലാം വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ കൂടി ചെയ്യുന്നുണ്ടെന്ന് അവകാശപ്പെടുന്നുമുണ്ട്.