ക്രിക്കറ്റ് ടീമിന് പുതിയ കോച്ചിനെ തേടുന്നു , രാഹുലിനും അപേക്ഷിക്കാം

At Malayalam
1 Min Read

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള അറിയിപ്പ് ഉടൻ ഉണ്ടാകുമെന്ന് ബി സി സി ഐ സെക്രട്ടറി ജെയ് ഷാ പറഞ്ഞു . ഇപ്പോഴത്തെ പരിശീലകനായ രാഹുൽ ദ്രാവിഡുമായി ബി സി സി ഐ യ്ക്കുള്ള കരാർ അടുത്ത മാസം തീരുന്നതിനാലാണ് പുതിയ പരിശീലകനെ തേടുന്നത് . രാഹുൽ ദ്രാവിഡിന് ആ സ്ഥാനത്ത് തുടരാൻ താല്പര്യമുണ്ടെങ്കിൽ അദ്ദേഹം പുതിയ അപേക്ഷ സമർപ്പിക്കണമെന്നും ഷാ പറഞ്ഞു.

ലോകകപ്പിനു ശേഷമാകും ടീമിന് പുതിയ പരിശീലകൻ എത്തുക . ദ്രാവിഡ് 2021 നവംബർ മാസത്തിൽ പരിശീലകനായി എത്തിയതാണ് . പിന്നീട് ഏകദിന ലോകകപ്പിനു ശേഷം ദ്രാവിഡിന് കാലാവധി ദീർഘിപ്പിച്ചു നൽകിയിരുന്നു . അതാകട്ടെ ഈ വർഷത്തെ 20 -20 ലോകകപ്പു വരെയാണ് താനും.

മൂന്നു വർഷകാലയളിൽ ടീമിനൊപ്പം നിൽക്കുന്ന പരിശീലകനു വേണ്ടിയാണ് ബി സി സി ഐ ശ്രമിയുന്നതെന്ന് ഷാ പറഞ്ഞു . സെലക്ടർമാർക്കായുള്ള മുഖാമുഖമൊക്കെ ചിലതു നടത്തിയിട്ടുമുണ്ട് . കളിയുടെ ഓരോ ഫോർമാറ്റിലും ഓരോ പരിശീലകർ ആവശ്യമുണ്ടോ എന്ന് ഉപദേശക സമിതി പരിശോധിക്കട്ടെ . എല്ലാ ഫോർമാറ്റിലും മികവുറ്റ കളിക്കാരുള്ള ടീമിൽ അതിൻ്റെ ആവശ്യമുള്ളതായി തോന്നുന്നില്ലന്നും ഷാ അഭിപ്രായപ്പെട്ടു.

- Advertisement -
Share This Article
Leave a comment