അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിൽ ഇ ഡിയോട് ചോദ്യങ്ങളുമായി സുപ്രിം കോടതി . തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് തിടുക്കപ്പെട്ട് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനന്ന് ഇ ഡി യോട് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ അടുത്ത മാസം മൂന്നിന് വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു . തൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനടയിലാണ് കോടതി വിശദീകരണം ആരാഞ്ഞത് . ഈ കേസിൽ കെജ്രിവാളിനെതിരെ യാതൊരു തെളിവും ഹാജരാക്കാൻ ഇ ഡിക്കു കഴിഞ്ഞില്ലന്ന് കെജ്രിവാളിൻ്റെ അഭിഭാഷകനായ അഭിഷേക് സിങ്വി കോടതിയിൽ പറഞ്ഞു
Recent Updates