മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്ത നവകേരള ബസ് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴും ഇടയ്ക്കിടെ മാധ്യമങ്ങളുടെ ഇഷ്ട ചർച്ചാവിഷയങ്ങളിലൊന്ന് നവകേരള ബസ് തന്നെ. നവകേരള യാത്രയ്ക്കു ശേഷം ബസ് എന്തു ചെയ്യും എന്നതിനെ സംബന്ധിച്ചും ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ നവകേരള ബസിനെ സംബന്ധിക്കുന്ന പുതിയ വാർത്ത വന്നിരിക്കുന്നു.
വരുന്ന ഞായർ മുതൽ കോഴിക്കോട് ബംഗളുരു റൂട്ടിൽ നവകേരള ബസ് ഓട്ടം തുടങ്ങുന്നു . ഗരുഡ പ്രീമിയം എന്ന പേരിൽ പുലർച്ചെ നാലു മണിക്ക് കോഴിക്കോടു നിന്ന് പുറപ്പെടും . 11.35 ന് സുൽത്താൻബത്തേരി വഴി ബംഗളുരുവിൽ എത്തും . തിരികെ ഉച്ചതിരിഞ്ഞ് 2.30 ന് ബംഗളുരുവിൽ നിന്നും രാത്രി 10.05 ന് കോഴിക്കോട് എത്തും . 1,171 രൂപയാണ് നിരക്ക് . കൽപ്പറ്റ , സുൽത്താൻബത്തേരി , മൈസൂർ , ബംഗളുരു എന്നിവിടങ്ങളിൽ നിർത്തും.
സർവീസ് വിജയകരമാണങ്കിൽ ഇതേ മാതൃകയിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാനാണ് കെ എസ് ആർ ടി സി യുടെ തീരുമാനം . ശുചിമുറി സൗകര്യം ബസിനുള്ളിൽ ഉള്ളതും ഏറെ ഉപകാരപ്രദമാണന്നാണ് വിലയിരുത്തുന്നത് . 26 പുഷ്ബാക്ക് സീറ്റുകളാണ് ബസിലുള്ളത്.