കെ എൽ രാഹുൽ ഒന്നാമൻ , എലൈറ്റ് പട്ടികയിലും നേട്ടം

At Malayalam
1 Min Read

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ , ഓപ്പണർമാരിൽ വേഗത്തിൽ നാലായിരം റൺസ് നേടുന്ന ആദ്യ കളിക്കാരനായി കെ എൽ രാഹുൽ . ഒപ്പം , ഓപ്പണറായി നിന്ന് നാലായിരം റൺസിലധികം നേടുന്നവർ ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ്പിലും രാഹുൽ അംഗമായി.

94 ഇന്നിംഗ്സുകളിലായാണ് രാഹുൽ 4,000 റൺസിൻ്റെ നേട്ടമുണ്ടാക്കിയത് . എലൈറ്റ് പട്ടികയിൽ ശിഖർ ധവാൻ 6,362 ഓടെ ഒന്നാമനാണ് . 202 ഇന്നിംഗ്സുകളിൽ നിന്നാണ് ധവാൻ നേട്ടം കൊയ്തത് . 162 ഇന്നിംഗ്സിൽ നിന്നായി 5 ,909 റൺസോടെ ഡേവിഡ് വാർണർ രണ്ടാം സ്ഥാനത്താണ്. ക്രിസ് ഗെയ്ൽ , വിരാട് കോഹ്‌ലി എന്നിവരും എലൈറ്റ് പട്ടികയിൽ രാഹുലിന് മുന്നിലുണ്ട്.

- Advertisement -

Share This Article
Leave a comment