അതിഥി തൊഴിലാളിയെ കുത്തി കൊന്നു

At Malayalam
0 Min Read

അതിഥി തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റു മരിച്ചു. നാലു പേർ ഇതുമായി ബന്ധപ്പെട്ട് പൊലിസിൻ്റെ പിടിയിലാണ് . ഡാണാപ്പടിയിൽ മീൻ കച്ചവടം നടത്തുന്ന ബംഗാൾ സ്വദേശിയായ ഓംപ്രകാശാണ് കുത്തേറ്റുമരിച്ചതെന്ന് പൊലിസ് പറഞ്ഞു . മീൻ കടയ്ക്കു സമീപത്തുള്ള ബാറിനു മുന്നിൽ കുത്തേറ്റ് കിടക്കുകയായിരുന്നു ഇയാൾ . രാത്രിയായതിനാൽ കുത്തിയതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണത്തിൻ്റെ ഭാഗമായി ചുറ്റുവട്ടത്തുള്ള സി സി ടി വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.

Share This Article
Leave a comment