പക്ഷിപ്പനി ; അതിർത്തിയിൽ നിരീക്ഷണം കർശനമാക്കി

At Malayalam
1 Min Read

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനിയുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ അതിർത്തി ജില്ലകളിൽ നിരീക്ഷണം ഊർജിതമാക്കി . ചരക്കു ലോറികൾ അടക്കമുള്ള വാഹനങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അണുവിമുക്തമാക്കിയാണ് അതിർത്തി കടത്തിവിടുന്നത് .

ഇതിനിടെ ആലപ്പുഴയിൽ പലഭാഗങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട് .കോഴി , താറാവ് , മറ്റു വളർത്തു പക്ഷികൾ എന്നിവക്ക് അസുഖ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടെത്തിയാൽ ഉടൻ മൃഗസംരക്ഷണ – ആരോഗ്യ വകുപ്പുകളെ വിവരം അറിയിക്കണമെന്ന നിർദേശം നൽകിയിരിക്കുകയാണ്.

പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ തമിഴ്നാടും അതിർ ത്തിയിലെ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള കോഴി , താറാവ് , മുട്ട , കോഴിവളം തുടങ്ങിയവ കയറ്റി വരുന്ന വാഹനങ്ങൾ തമിഴ്നാട് അതിർത്തി കടത്തി വിടാതെ തിരിച്ചയക്കുന്നുണ്ട്.

Share This Article
Leave a comment