കോൺഗ്രസിൻ്റെ ഒരു ജില്ലാ നേതാവു കൂടി ബി ജെ പി യിൽ ചേക്കേറി . വയനാട്ടിലെ ഡി സി സി ജനറൽ സെക്രട്ടറി പി എം സുധാകരനാണ് കോൺഗ്രസ് വിട്ടത്. കടുത്ത അവഗണന താങ്ങാനാകാത്തതുകൊണ്ടാണ് പാർട്ടി വിടുന്നതെന്ന് സുധാകരൻ പറഞ്ഞു . രാഹുൽ ഗാന്ധിയെ കുറേ നേതാക്കൻമാർ ചേർന്ന് കിഡ്നാപ് ചെയ്തിരിക്കയാണന്നും ജില്ലാ തലത്തിലുള്ള നേതാക്കൾക്കു പോലും രാഹുൽ ഗാന്ധി അപ്രാപ്യനാണന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് ഒന്നു കൈ കൊടുക്കണമെങ്കിൽ അരമണിക്കൂർ കാത്തുനിൽക്കണം . രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഇനി ഒരിക്കൽ കൂടി അവസരം കൊടുത്താൽ നാടു നശിച്ചുപോകുമെന്നും സുധാകരൻ പറയുന്നു. അമേഠിയിൽ മത്സരിക്കില്ലന്ന് വയനാട്ടുകാർക്ക് ഉറപ്പു നൽകാൻ കഴിയുമോ എന്ന ചോദ്യത്തിന് രാഹുൽ മറുപടി പറയണമെന്നും പി എം സുധാകരൻ ആവശ്യപ്പെട്ടു.