ഗൂഗിൾ വാലറ്റ് ഉടൻ ഇന്ത്യയിലും എത്തിയേക്കും. ഇന്ത്യൻ ബാങ്കുകൾ, എയർലൈനുകൾ, സിനിമാ ടിക്കറ്റ് തുടങ്ങിയ വിവിധ സേവനങ്ങൾ വാലറ്റിലൂടെ ലഭിക്കും. ഒപ്പം ലോയൽറ്റി പോയിന്റുകളും ഗൂഗിൾ വാലറ്റ് വഴി സാധ്യമാകും. ഗൂഗിൾ വാലറ്റ് പ്ലേ സ്റ്റോറിൽ കാണാൻ കഴിയുന്നുണ്ട്. എന്നാൽ ഇപ്പോൾ ഡൗൺലോഡ‍് ചെയ്യാൻ കഴിയില്ല.
ഇപ്പോൾ 77 രാജ്യങ്ങളിലാണ് ഗൂഗിൾ വാലറ്റ് ലഭ്യമായിട്ടുള്ളത്. ആൻഡ്രോയിഡിലും, വെയർ ഒഎസിലും വാലറ്റ് ഉപയോഗിക്കാൻ കഴിയും.