മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി കയറി

At Malayalam
0 Min Read

കോന്നി സർക്കാർ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലേക്ക് കാട്ടുപന്നി ഓടിക്കയറിയത് പരിഭ്രാന്തി പരത്തി . ആ സമയത്ത് രോഗികളൊരും ഉണ്ടായിരുന്നില്ല. പുലർച്ചെ തെരുവുനായകൾ ഓടിച്ചതിനെ തുടർന്നാണ് കാട്ടു പന്നി ആശുപത്രിയിൽ ഓടിക്കയറിയത്.

മെഡിക്കൽ കോളജ് ഹോസ്റ്റലിനു സമീപത്തും കാട്ടുപന്നിയടക്കമുള്ള വന്യ മൃഗങ്ങൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു . നേരത്തേ കാട്ടു പോത്തുകളും ധാരാളമായി എത്തിയിരുന്നു . കോന്നി ഡിവിഷനിലെ തവളപ്പാറ മേഖലയിലാണ് കോന്നി മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്നത്.

Share This Article
Leave a comment