കടം വാങ്ങിയ പണം തിരികെ കൊടുത്തില്ല , ഒരു കോടിയുടെ ലംബോർഗിനി കത്തിച്ച് യുവാവ്

At Malayalam
1 Min Read

കടം കൊടുത്ത പണം തിരികെ നൽകാത്തതിന് ഒരു കോടി വില മതിക്കുന്ന ലംബോർഗിനി നടു റോഡിൽ അഗ്നിക്കിരയാക്കി യുവാവ് . ഹൈദരാബാദിലാണ് സംഭവം . കാറിൻ്റെ ഉടമ വിൽക്കാനായി കൊണ്ടു വന്ന കാറാണ് കത്തി ചാമ്പലായത് . വാങ്ങാൻ എന്ന രീതിയിൽ ഉടമയോട് കാർ കൊണ്ടുവരാൻ ആവശ്യപ്പെട്ടു . കാറുമായി ഉടമ എത്തിയപ്പോൾ തനിക്കു നൽകാനുള്ള പണം ഉടൻ തിരികെ വേണമെന്നായി യുവാവ് . ഇതേ ചൊല്ലി ഇരുവരും വാക്കു തർക്കത്തിലായി. പ്രകോപിതനായി കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കാർ കത്തിച്ചാണ് അയാൾ അരിശം തീർത്തത്. കാറുടമയുടെ പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.

Share This Article
Leave a comment