ഇംഗ്ലണ്ടിൻ്റെ സ്പിൻ മാന്ത്രികൻ ഡെറിക് അണ്ടർവുഡിന് വിട

At Malayalam
1 Min Read

ഡെറിക് അണ്ടർവുഡ് എന്ന ഇംഗ്ലണ്ടിൻ്റെ സ്പിൻ മാന്ത്രികൻ ഇനി ഓർമ . 78 വയസായിരുന്നു . 1966 ൽ വെസ്റ്റ് ഇൻ്റീഡിസിനെതിരെ കളിച്ചു തുടങ്ങിയ ഡെറിക് 86 ടെസ്റ്റുകളിൽ നിന്ന് 297 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളാൽ ഏറെ നാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം.

1968 ൽ ആഷസ് കളിക്കവേ ഓസ്ട്രേലിയയുടെ നിർണായകമായ ഒരു വിക്കറ്റ് ഡെറിക് എറിഞ്ഞിട്ടു . ആഷസ് ടെസ്റ്റ് ചരിത്രത്തിലെ , ഇംഗ്ലണ്ടിൻ്റെ എണ്ണംപറഞ്ഞ വിജയങ്ങളിലൊന്നിന് അടിത്തറയിട്ടത് ആ വിക്കറ്റായിരുന്നു . ഇംഗ്ലണ്ടിൻ്റെ ക്രിക്കറ്റ് ചരിത്രമെഴുതിയ പുസ്തകത്തിൻ്റെ ആദ്യ താളിൽ തന്നെ ഡെറിക് അണ്ടർ വുഡ് എന്ന പേര് തിളങ്ങി നിൽക്കും.

Share This Article
Leave a comment