സൽമാൻ ഖാൻ്റെ വീടിനു നേരേ വെടിവയ്പ്പ്

At Malayalam
0 Min Read

ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേർ ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വീടിനു നേരേ വെടിയുതിർത്തു. ആർക്കും അപകടം പറ്റിയിട്ടില്ല . ജയിലിൽ കിടക്കുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി സൽമാനെ വധിക്കുമെന്ന് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ഇയാളുടെ സഹായിയായ സമ്പത്ത് സൽമാൻ്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു . പൊലിസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ സൽമാനെ ആക്രമിക്കാനുള്ള പദ്ധതി ഇയാൾ വെളിപ്പെടുത്തിയിരുന്നു.

പൊലിസ് , ഫോറൻസിക് സംഘങ്ങൾ സൽമാൻ്റെ വീട്ടിലെത്തി പരിശോധന നടത്തി . മുമ്പും നടനെ അപായപ്പെടുത്താൻ ഇപ്പോൾ പ്രതികളായി സംശയിക്കുന്നവർ ശ്രമിച്ചിരുന്നതായും അറിവുണ്ട്. ഇപ്പോഴത്തെ സംഭവത്തോടെ സൽമാൻ്റെ സുരക്ഷ വർധിപ്പിച്ചതായി പൊലിസ് പറഞ്ഞു.

- Advertisement -
Share This Article
Leave a comment