വന്ദേ ഭാരതിൽ വിതരണം ചെയ്ത പ്രഭാതഭക്ഷണത്തിൽ നിന്ന് ചത്ത പാറ്റയെ കിട്ടിയതായി പരാതി . കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് കാസർഗോഡേക്കു പോയ വന്ദേ ഭാരതിൽ യാത്ര ചെയ്ത കോഴിക്കോട് സ്വദേശി മുരളി മേനോൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ ചിത്രം സഹിതം ഇക്കാര്യം പങ്കു വച്ചു .
മുട്ടക്കറിയിൽ ചത്ത പാറ്റ കിടക്കുന്ന ചിത്രത്തിനൊപ്പം ‘അക്ഷരാർത്ഥത്തിൽ നോൺവെജ് ‘ എന്ന കമൻ്റോടെ പോസ്റ്റ് ചെയ്യുകയായിരുന്നു.ഭക്ഷണം വിതരണം ചെയ്ത ജീവനക്കാരോട് വിവരം പറഞ്ഞപ്പോൾ അവർ ക്ഷമ പറഞ്ഞൊഴിഞ്ഞു . ഏതായാലും ഉപഭോക്തൃ കോടതിയിൽ പരാതി കൊടുക്കാൻ തീരുമാനിച്ചതായി മുരളി മേനോൻ പറയുന്നുണ്ട്.വന്ദേ ഭാരതിലെ ഭക്ഷണത്തിൽ മുമ്പും പാറ്റ കിടന്നതായി പരാതി ഉണ്ടായിട്ടുണ്ട് . മധ്യ പ്രദേശിൽ ഓടുന്ന വണ്ടിയിൽ വിതരണം ചെയ്ത റൊട്ടിയിൽ പാറ്റയെ കണ്ടതായിരുന്നു അന്ന് പരാതിയായത്.