വിലക്കുറവിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പടക്കവും വാങ്ങി ട്രെയിനിൽ കയറി വരാമെന്ന് കരുതിയാൽ പണി കിട്ടും . ആർ പി എഫ് ( റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്) പിടികൂടിയാൽ മൂന്നു വർഷം വരെ തടവും കൂടാതെ പിഴയും ഒടുക്കേണ്ടിവരും . 24 മണിക്കൂറും പരിശോധന നടത്തുന്ന ക്രൈം ഡിവിഷൻ ഡിറ്റക്ഷൻ സ്ക്വാഡിൽ ഒരു സബ് ഇൻസ്പെക്ടർ / അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഉൾപ്പടെ നാല് അംഗങ്ങളുണ്ടാകും. ഇവരെല്ലാം മഫ്തിയിലുമായിരിക്കും.
തിരുവനന്തപുരം , എറണാകുളം , പാലക്കാട് സ്റ്റേഷനുകളിലാണ് കൂടുതൽ പരിശോധന. യാത്രക്കിടയിലും പരിശോധനയുണ്ടാകും . ചൂടേറിയ കാലാവസ്ഥയിൽ സ്ഫോടകവസ്തുക്കൾ വേഗത്തിൽ അപകടമുണ്ടാക്കും എന്നത് മുൻ നിർത്തിയാണ് നടപടി.