ചലച്ചിത്ര സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു. 1984 ൽ പുറത്തിറങ്ങിയ എതിർപ്പുകൾ ആയിരുന്നു ആദ്യ ചിത്രം . പ്രശസ്ഥ നടി ഉർവ്വശി മലയാളത്തിൽ ആദ്യമായി അഭിനയിച്ചതും ഈ ചിത്രത്തിലാണ് . മികച്ച ഗാനരചയിതാവു കൂടിയായിരുന്ന ഉണ്ണിയ്ക്ക് 83 വയസായിരുന്നു . 1987 ൽ അദ്ദേഹം സംവിധാനം ചെയ്ത സ്വർഗം എന്ന ചിത്രത്തിലെ ‘ഏഴു നിറങ്ങളിലേതു നിറം’ എന്ന യേശുദാസ് പാടിയ ഗാനം വലിയ ഹിറ്റായിരുന്നു . ഈ ഗാനം രചിച്ചതും ഉണ്ണി ആറന്മുളയായിരുന്നു. വണ്ടിചക്രം എന്ന ചിത്രവും ഉണ്ണിയുടെ സംവിധാനത്തിൻ പുറത്തു വന്നിരുന്നു . കമ്പ്യൂട്ടർ കല്യാണം എന്നൊരു ചിത്രം കൂടി സംവിധാനം ചെയ്തിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ല . ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിൻ്റെ സംസ്ക്കാരം നാളെ ആറൻമുളയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Recent Updates