അങ്കമാലിയിൽ നടുറോഡിൽ ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ പോലീസ് പിടിയിൽ. നിധിൻ, ദീപക് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്ക് സമീപമാണ് കൊലപാതകം നടന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു. ഗുണ്ടാ നേതാവ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ നടുറോട്ടിൽ വെച്ച് വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയാണ്.