സ്വിഫ്റ്റിനും ഗ്രാൻ്റ് വിറ്റാരക്കും പിന്നെയും വില കൂട്ടി

At Malayalam
0 Min Read

മാരുതി സ്വിഫ്റ്റ് , ഗ്രാൻ്റ് വിറ്റാരയുടെ ചില മോഡലുകൾ തുടങ്ങിയ വാഹനങ്ങൾക്ക് വില വർധിപ്പിച്ചതായി റിപ്പോർട്ട് . നിർമാണ ചെലവുകൂടിയതാണ് വില വർധനയ്ക്ക് പിന്നിലെന്ന് അധികൃതർ പറയുന്നു . ഈ വർഷമാദ്യം തങ്ങളുടെ എല്ലാ വാഹനങ്ങൾക്കും കമ്പനി 0.45 ശതമാനം വില വർധിപ്പിച്ചിരുന്നു . അതിനു പുറമേയാണ് ഇപ്പോഴത്തെ വർധന . ഇന്ത്യയിൽ സാധാരണക്കാർ കാറുകൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മാരുതി സുസുകിയെയാണ് . സ്വിഫ്റ്റിന് 25,000 രൂപ വരെയും ഗ്രാൻ്റ് വിറ്റാര സിഗ്മയുടെ മോഡലുകൾക്ക് 19,000 വരെയുമാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്.

Share This Article
Leave a comment