പ്രസവ നിർത്തൽ ശസ്ത്രക്രിയ ജീവനെടുത്തു

At Malayalam
1 Min Read

തൃശൂർ പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് നീതുവിനെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. പിന്നാലെ നീതുവിന് കടുത്ത അപസ്മാരം ഉണ്ടായി. ആരോഗ്യ നില വഷളായതോടെ തൃശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്കു മുൻപ് നൽകിയ അനസ്തേഷ്യയിൽ സംഭവിച്ച പിഴവാണ് നീതുവിന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞ കുടുംബം ചാലക്കുടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട് . പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ചികിത്സാപ്പിഴവ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Share This Article
Leave a comment