ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊച്ചിയിലെ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. നെടുമ്പാശേരിക്കടുത്ത് തുരുത്തിശേരിയിലെ വിനു വിക്രമനെയാണ് കുറുമശേരിയിൽ വച്ച് കൊലപ്പെടുത്തിയത് . മുൻ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലിസ് പറയുന്നു. ബാറിൽ മദ്യപിച്ചിരുന്ന ബിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി അപായപ്പെടുത്തുകയായിരുന്നു. ഓട്ടോയിൽ കൊണ്ടുപോയതായി കരുതുന്ന ഒരാൾ പൊലിസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്.