വിഷു – റംസാൻ ചന്ത നടത്താൻ അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ അനുമതി നൽകിയില്ലെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹ്ബൂബ് അറിയിച്ചു. ടെൻഡർ നൽകി സാധന സാമഗ്രഗികൾ വാങ്ങിയതിനാൽ 17 കോടി രൂപയുടെ സാമ്പത്തിക നഷ്ടം കൺസ്യൂമർ ഫെഡിന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുമെന്നും, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും മെഹ്ബൂബ് പറഞ്ഞു.