ഭാര്യയും മകളും ഉൾപ്പെടെ മൂന്നു സ്ത്രീകളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച യുവാവ് പൊലിസ് പിടിയിൽ . ഭാര്യയുമായി പിണക്കത്തിലായിരുന്നു ഇയാൾ എന്നു പറയുന്നു. വയനാട് ജില്ലയിലെ ഇരുളത്താണ് സംഭവം നടന്നത്. പരിക്കു പറ്റിയവർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . കൊലപാതക ശ്രമത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി ജിനുവിനെ വനത്തിനോടടുത്ത പ്രദേശത്തു നിന്ന് അബോധാവസ്ഥയിലാണ് പൊലിസ് കണ്ടെത്തിയത്