വീണ്ടും കോൺഗ്രസിൽ നിന്നും കൊഴിഞ്ഞുപോക്ക്

At Malayalam
0 Min Read

ബോക്‌സിംഗ് താരവും കോൺഗ്രസ് പ്രവർത്തകനുമായ വിജേന്ദർ സിങ് ബിജെപിയിലേക്ക്. ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. 2019 ൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജേന്ദർ സിങ് മത്സരിച്ചിരുന്നു. മഥുരയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാനിരിക്കെയാണ് വിജേന്ദർ കോൺഗ്രസ് വിടുന്നത്. നിലവിൽ മഥുരയിൽ ഹേമാ മാലിനിയാണ് എംപി. ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ജാട്ട് സമുദായംഗമാണ് വിജേന്ദർ സിംഗ്.

Share This Article
Leave a comment