എടിഎമ്മിൽ മൂർഖൻ

At Malayalam
0 Min Read

പെരിക്കല്ലൂറിലുള്ള എടിഎം കൗണ്ടറിനുള്ളിൽ മൂർഖൻ പാമ്പ്. ഞായർ രാത്രി പൈസ എടുക്കാൻ വന്ന പെരിക്കല്ലൂർ സ്വദേശി ഷൈജു(44) ആണ് പാമ്പിനെ കണ്ടത്. ഷൈജു കാർഡിട്ട് നമ്പർ ഡയൽ ചെയ്യുമ്പോഴാണ് തൊട്ടടുത്തു കിടന്ന പാമ്പ് പത്തിവിടർത്തി ചീറ്റിയത്.
പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു വനപാലകരെത്തിയാണ് പാമ്പിനെ പിടികൂടിയത്. വേനൽ ശക്തമായതോടെ ഇഴജന്തുക്കളുടെ ശല്യം വർധിച്ചെന്ന് വനപാലകർ പറയുന്നു. തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ഇവയെത്താനുള്ള സാധ്യതയേറെയാണ്.

TAGGED:
Share This Article
Leave a comment