ഡൽഹി–കൊച്ചി വിസ്താര വിമാനം തുടർച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. വൈകിട്ട് 4.30ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർക്കു പകരം സംവിധാനം വിമാന കമ്പനി ഒരുക്കിയിട്ടുമില്ല. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് യാത്രക്കാർ. ഇന്നലത്തെ യാത്രമുടങ്ങിയ യാത്രക്കാർക്കും ഇന്നത്തേക്ക് ടിക്കറ്റ് നൽകിയിരുന്നു. പകരം വിമാനത്തെപ്പറ്റി കൃത്യമായ മറുപടി നൽകുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു.