മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംനാ ഷക്കീർ ആണ് കൊല്ലപ്പെട്ടത്.പുന്നമറ്റം സ്വദേശി ഷാഹുൽ അലിയാണ് സിംനയെ കുത്തിയത്. ഇയാളെ പോലീസ് പിടികൂടി. ചികിത്സയിലുള്ള പിതാവിനെ കാണാൻ എത്തിയതായിരുന്നു സിംന. കൊലപാതക കാരണം വ്യക്തമല്ല. ഇരുവരും പരിചയക്കാരാണെന്ന് പോലീസ് പറയുന്നു.