ചൂടു കൂടുന്നു , ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കാമോ? ഐ ഒ സി മറുപടി നൽകി

At Malayalam
1 Min Read

ചൂടുകാലമാണേ, വാഹനങ്ങളിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കരുതേ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും പോസ്റ്റുകൾ വരാറുണ്ട് . പലരും അതിൻ്റെ വസ്തുതകൾ അന്വേഷിക്കാതെ ഇന്ധനം നിറക്കുന്നതിൽ നിയന്ത്രണം വയ്ക്കാറുമുണ്ട്.

ഈ വിഷയത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ വിശദീകരണം നൽകിയിട്ടുണ്ട്.വാഹനത്തിലെ ഇന്ധന ടാങ്കിൻ്റെ മുഴുവൻ ശേഷിയിലും എണ്ണ നിറയ്ക്കുന്നതാണ് പകുതിയോ അതിലും താഴെയോ അളവിൽ ഇന്ധനം നിറയ്ക്കുന്നതിനേക്കാളും നല്ലത് എന്നാണ് ഐ ഒ സി യുടെ എഫ് ബി പോസ്റ്റ് .

അന്തരീക്ഷ താപനില വർധിക്കുമ്പോൾ നിറഞ്ഞിരിക്കുന്ന ഇന്ധന ടാങ്കിൽ അഗ്നിബാധ ഉണ്ടാകാൻ സാധ്യതയുണ്ടന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കുള്ള മറുപടിയായാണ് ഐ ഒ സി യുടെ പോസ്റ്റ് . ഒരു വാഹനം നിർമിക്കുന്ന ഘട്ടത്തിൽ തന്നെ ഇത്തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു തന്നെയാണ് നിർമാതാക്കൾ വാഹനം പുറത്തിറക്കുന്നത്. അതിനാൽ ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾക്ക് യാതൊരു അടിസ്ഥാനമില്ലന്നും ഐ ഒ സി പറയുന്നു.

Share This Article
Leave a comment