കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട് പാർലമെൻ്റ് മണ്ഡലത്തിലേയ്ക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. വയനാട്ടിലെ ഇടതു സ്ഥാനാർത്ഥിയും സി പി ഐ നേതാവുമായ ആനി രാജ പ്രചരണത്തിൽ ഏറെ മുന്നിലാണ്. ബി ജെ പി സ്ഥാനാർത്ഥിയായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും കളം നിറഞ്ഞിട്ടുണ്ട്.
രാഹുൽ ഗാന്ധി പ്രചരണത്തിനായി ഇതുവരേയും മണ്ഡലത്തിൽ എത്തിയിരുന്നില്ല. നാമനിർദേശ പത്രികാ സമർപ്പണത്തിനു പിന്നാലെ റോഡ് ഷോ നടത്തിയേക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നുണ്ട്.