കാട്ടാന ഭീതിയിൽ ഇടുക്കി. ഇടുക്കി സിങ്കുകണ്ടത്ത് ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയും ജനവാസ മേഖലയിലിറങ്ങി. സിങ്കുകണ്ടം കൂനംമാക്കൽ മനോജ് മാത്യുവിന്‍റെ വീട്, ചക്കക്കൊമ്പന്‍ ഇടിച്ചു തകർക്കാൻ ശ്രമിച്ചു. മുറിക്കുള്ളിലെ സീലിങ് തകർന്നു. വീടിന്‍റെ ഭിത്തിക്കും വിള്ളലുണ്ട്. ദേവികുളം മിഡില്‍ ഡിവിഷനില്‍ ഇറങ്ങിയ കാട്ടാന പടയപ്പ ലയങ്ങളോട് ചേര്‍ന്നുള്ള കൃഷി നശിപ്പിച്ചു.