കോഴിക്കോട് -കുന്ദമംഗലത്തിന് സമീപം നൊച്ചിപ്പൊയിലില് കണ്ടത് കരിമ്പുലിയല്ല കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരണം. താമരശ്ശേരി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. അയൽവാസികളായ രണ്ട് വീട്ടുകാർ വ്യത്യസ്ത സമയങ്ങളിൽ കരിമ്പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതോടെ നാട്ടുകാർ ആശങ്കയിലായിരുന്നു.