ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറി ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തി. നാല് മാസം പ്രായമുള്ള ഏകാഗ്രയ്ക്ക് ഇൻഫോസിസിന്റെ 240 കോടിയിലധികം രൂപയുടെ ഓഹരികൾ നാരായണ മൂർത്തി സമ്മാനമായി നൽകി.
ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയുടെ 15,00,000 ഓഹരികളും ഏകാഗ്രയ്ക്ക് സ്വന്തമായി.
കഴിഞ്ഞ നവംബറിലാണ് നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിക്കും ഭാര്യ അപർണ കൃഷ്‌ണനും ആൺകുഞ്ഞ് പിറന്നത്. നാരായണ മൂർത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. മകൾ അക്ഷത മൂർത്തിക്കും ഭർത്താവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനാക്കിനും രണ്ട് പെൺമക്കളുണ്ട്.