ബസ് അപകടം, ഒരാൾ മരിച്ചു

At Malayalam
0 Min Read

കാസര്‍ഗോഡ് ചാലിങ്കാലില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കു പറ്റിയിട്ടുമുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മംഗലാപുരത്തു നിന്ന് കണ്ണൂരിലേക്കു പോയ മെഹബൂബ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കാസ‍ര്‍ഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പൊലീസും ചേ‍ര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share This Article
Leave a comment