പൗരത്വ നിയമ ഭേദഗതി ചട്ടങ്ങളുടെ വിജ്ഞാപനത്തിനു പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ക്കായി മൊബൈല്‍ ആപ് അവതരിപ്പിച്ച് ആഭ്യന്തരമന്ത്രാലയം. അപേക്ഷകര്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം.ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും (indiancitizenshiponline.nic.in) പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്.
നേരത്തേ, ആഭ്യന്തരമന്ത്രാലയം അപേക്ഷകര്‍ക്കു വേണ്ടി ഒരു പോര്‍ട്ടല്‍ അവതരിപ്പിച്ചിരുന്നു. പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം.2019ലാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. 2019 ഡിസംബര്‍ 12നു രാഷ്ട്രപതി അംഗീകാരം നല്‍കി.
ചട്ടം വിജ്ഞാപനം ചെയ്യാനുള്ള സമയപരിധിയില്‍ നിരവധി തവണ ആഭ്യന്തരമന്ത്രാലയം സാവകാശം തേടിയിരുന്നു. പാര്‍ലമെന്റ് നിയമം പാസാക്കി ആറു മാസത്തിനകം ചട്ടങ്ങള്‍ തയാറാക്കണമെന്നതാണു വ്യവസ്ഥ. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാകില്ല.