ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ നാളെ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. നാളെ മൂന്നു മണിക്കാണ് പ്രഖ്യാപനമെന്ന് കമ്മിഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ഇന്നു ചുമതലയേറ്റിരുന്നു.