മമതാ ബാനർജി ആശുപത്രിയിൽ; ഗുരുതര പരിക്ക്

At Malayalam
0 Min Read

അപകടത്തിൽ ഗുരുതര പരുക്കേറ്റ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രിയിൽ. നെറ്റിയിലാണ് പരുക്കേറ്റിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന മമതാ ബാനർജിയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ചു. നെറ്റിയിൽ പരുക്കേറ്റ് ചോര വാർന്ന രീതിയിൽ ആശുപത്രി കിടക്കയിൽ നിന്നുള്ള മമതയുടെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പരിക്ക് ഗുരുതരമാണെന്നാണ് ടിഎംസി നേതാക്കള്‍ അറിയിക്കുന്നത്. മമതാ ബാനര്‍ജിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റ മമതയെ കൊല്‍ക്കത്തയിലെ എസ് എസ് കെ എം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നെറ്റിയിലുണ്ടായ മുറിവ് ആഴത്തിലുള്ളതെന്നാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

Share This Article
Leave a comment