കേരളാ ബാങ്കിലെ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിമുക്തഭടന്മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസ്സായതും 55 വയസില്‍ താഴെ പ്രായമുള്ളതും സാധുവായ ഗണ്‍ ലൈസന്‍സുള്ളവരുമായ വിമുക്തഭടന്മാര് തൊഴില്‍ രെജിസ്ട്രേഷന് കാര്‍ഡും യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മാര്‍ച്ച് 18ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്നും ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.