തലയോലപ്പറമ്പില്‍ കടം വാങ്ങിയ തുക തിരികെ ചോദിച്ചതിന് യുവതിയെ മര്‍ദ്ദിച്ച യുവാവ് പിടിയില്‍. ചെമ്പ് സ്വദേശിയായ ഷിനു മോൻ എന്നയാളാണ് പിടിയിലായിരിക്കുന്നത്.
ആമ്പല്ലൂര്‍ സ്വദേശിയായ യുവതിയെയാണ് ഷിനുമോൻ മർദ്ദിച്ചത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് പിന്നാലെ യുവതിയും ഷിനു മോനും തമ്മില്‍ വാക്കേറ്റം നടന്നു. ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
സംഭവത്തെ തുടര്‍ന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ച് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.