സ്കൂളിലേക്ക് പോയ എൽകെജി വിദ്യാർത്ഥിയെ പന്നി ഇടിച്ചിട്ടു

At Malayalam
0 Min Read

പാലക്കാട് വീയ്യകുറിശ്ശിയിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു. വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എൽകെജി വിദ്യാർത്ഥിയാണ്. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. മറ്റുകുട്ടികളും ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് കാട്ടിൽ നിന്നും ഓടി വന്ന പന്നി കുട്ടിയെ ഇടിച്ചിട്ട ശേഷം ഓടിമറയുകയായിരുന്നു. തലയിടിച്ചാണ് വീണതെങ്കിലും പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Share This Article
Leave a comment