സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷിക്കും

At Malayalam
1 Min Read

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ടു.കേസ് സി.ബി.ഐക്ക് വിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാർത്താ കുറിപ്പ് പുറത്തുവിട്ടു .സിദ്ധാർത്ഥന്റെ അച്ഛൻ ഇന്ന് മുഖ്യമന്ത്രിയെ കണ്ട് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സർക്കാർ തീരുമാനം വന്നത്.

സിദ്ധാർത്ഥന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.

സി.ബി.ഐക്ക് അന്വേഷണ ചുമതല കൈമാറിയതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുമ്പിൽ യൂത്ത് കോൺഗ്രസ് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സിദ്ധാർത്ഥന്റെ പിതാവും യൂത്ത് കോൺഗ്രസിനോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. മകന്റെ 41 കഴിഞ്ഞതിന് ശേഷം പ്രവർത്തകരെ പോയി കാണുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a comment