ദൃശ്യം ഹോളിവുഡിലേക്ക്

At Malayalam
0 Min Read

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഫ്രാഞ്ചൈസി ഹോളിവുഡിൽ റീമേക്ക് ചെയ്യുന്നു. റീമേക്കിനായി ഗൾഫ് സ്ട്രീം പിക്ചേഴ്സ് ജോറ്റ് ഫിലിംസുമായി കൈകോർത്തതായി പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ദൃശ്യം1, 2 ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം നിർമ്മാതാക്കളായ ആശീർവാദ് സിനിമാസിൽ നിന്നാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്. ഇപ്പോൾ കൊറിയൻ ഭാഷയിൽ ചിത്രം തയ്യാറായികൊണ്ടിരിക്കുകയാണെന്നും സ്പാനിഷ് ഭാഷയിൽ നിർമ്മിക്കാനുള്ള നടപടികൾ അന്തിമമാക്കുകയാണെന്നും പനോരമ സ്റ്റുഡിയോസ് അറിയിച്ചു. 2013 ൽ റിലീസ് ചെയ്ത ദൃശ്യം അമേരിക്കയിലെ ന്യൂയോർക്കിൽ തുടർച്ചയായി 45 ദിവസം പ്രദർശിപ്പിച്ചിട്ടുണ്ട്.

Share This Article
Leave a comment