കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. ഡീസൽ ടാങ്ക് ചോർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. കരുനാഗപ്പള്ളിയിൽ നിന്ന് തൊപ്പുംപടിയിലേക്കു പോയ ബസിനാണ് തീപിടിച്ചത്. എംഎസ്എം കോളജിനു സമീപത്താണ് അപകടമുണ്ടായത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. തീപടരും മുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരുക്കില്ല. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. കഴിഞ്ഞ ദിവസം ബസിന് സാങ്കേതികപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, അത് പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും ബസ് ഡ്രൈവർ പറയുന്നു.