സൗദിയിലേക്കുള്ള യാത്രക്കാരുടെ ബാഗേജുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നു. അനുവദനീയമല്ലാത്ത മരുന്നുകള്‍ക്കുവേണ്ടിയുള്ള പരിശോധനയാണ് ശക്തമാക്കിയത്. ഏതെങ്കിലും മരുന്ന് കൈവശം ഉണ്ടെന്ന് കണ്ടെത്തിയാൽ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ പുറത്തേക്ക് വിടൂ. നിരോധിക്കപ്പെട്ടവയാണെങ്കില് എവിടെവെച്ചും പിടിക്കപ്പെടാം. വഴിയിലെ പരിശോധനകളിലും മരുന്നുകള്‍ കര്‍ശനമായി നോക്കുന്നുണ്ട്. കൈവശം ഉള്ള മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണെങ്കിലും വിലക്കുള്ളവയാണെങ്കില്‍ അകത്താകും.