ചെന്നൈ-ബെംഗളൂരു ഡബിൾ ഡക്കർ എക്സ്പ്രസ് കോച്ചുകളിൽ പുതിയ മാറ്റങ്ങൾ വരുത്തി റെയിൽവേ. നേരത്തെ 10 എസി ഡബിൾ ഡെക്കർ കോച്ചുകൾ ഉണ്ടായിരുന്ന ട്രെയിനിൽ ഇനി മുതൽ എട്ട് എസി ഡബിൾ ഡക്കർ കോച്ചുകളും അഞ്ച് നോൺ എസി കോച്ചുകളും ഒരു ജനറൽ ക്ലാസ് കോച്ചും ആയിരിക്കും ഉണ്ടാവുക. പുതിയ മാറ്റങ്ങളോടു കൂടി ചെന്നൈ-ബെംഗളൂരു ഡബിൾ ഡക്കർ ട്രെയിൻ വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിച്ചു. ഇതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.മറ്റ് സൂപ്പർഫാസ്റ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഇതിൽ അഞ്ച് മണിക്കൂറും 10 മിനിറ്റും കൊണ്ട് ചെന്നൈയിൽ നിന്ന് ബംഗളൂരുവിലെത്തും. മറ്റു ട്രെയിനുകൾക്ക് ഇതിനായി 6 മണിക്കൂറും 15 മിനിറ്റും ആവശ്യമാണ്.