ഓർമയിലെ ഇന്ന് – ഫെബ്രുവരി 14; ഗണിത ശാസ്ത്രജ്ഞൻ ഡേവിഡ് ഹിൽബർട്ട്

At Malayalam
0 Min Read

ഒരു ജർമൻ ഗണിതശാസ്ത്രജ്ഞനായിരുന്നു ഡേവിഡ് ഹിൽബർട്ട് (1862 ജനുവരി 23, 1943 ഫെബ്രുവരി 14). പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലും ഏറ്റവും സ്വാധീനം ചെലുത്തിയ ഗണിതശാസ്ത്രജ്ഞന്മാരിലൊരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ബീജഗണിതത്തിലെ നിശ്ചര സിദ്ധാന്തം (invariant theory), ജ്യാമിതിയിലെ ഹിൽബർട്ടിന്റെ പ്രത്യക്ഷ പ്രമാണങ്ങൾ (Hilbert’s axioms) തുടങ്ങി ഗണിതശാസ്ത്രത്തിന്റെ പല മേഖലകളിലും അടിസ്ഥാനപരമായ ആശയങ്ങൾ കണ്ടെത്തുകയും വിപുലീകരിക്കുകയും ചെയ്ത ശാസ്ത്രജ്ഞനാണ് ഡേവിഡ് ഹിൽബർട്ട്. ഹിൽബർട്ട് സ്പെയ്സ് തിയറിയുടെ ഉപജ്ഞാതാവും അദ്ദേഹമാണ്.

Share This Article
Leave a comment