മമ്മൂട്ടിയുടെ പേര് മാറ്റും

At Malayalam
1 Min Read
Mammootty in Bramayugam

ഭ്രമയുഗത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാൻ അപേക്ഷ നൽകി അണിയറപ്രവർത്തകർ. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൊടുമൺ പോറ്റിയെന്നാക്കാൻ അപേക്ഷ നൽകി. അണിയറ പ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്രം. പുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ് സിനിമയ്‌ക്കെതിരെ ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് നിര്‍‍മാതാക്കൾ അറിയിച്ചു.

കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ചതായാണ് വിവരം. കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര്. കേന്ദ്ര കഥാപാത്രത്തിന്റെ പേര് കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്നായിരുന്നു ആരോപണം.

- Advertisement -


സിനിമയുടെ ടീസർ മാത്രം കണ്ടാണ് ആരോപണമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. തങ്ങളുടെ കുടുംബപ്പേര് ഇപ്രകാരം ചിത്രത്തില്‍ ഉപയോഗിക്കുന്നത് കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിനു മുൻപാകെ മാനം കെടുത്താനുമാണെന്നു ഭയപ്പെടുന്നുവെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതോടെയാണ് കഥാപാത്രത്തിന്‍റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്.

Share This Article
Leave a comment