ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്പവി കെയർ ടേക്കർ എന്നു പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.അഞ്ചു പുതുമുഖ നായികമാരുള്ള ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിന് രാജേഷ് രാഘവൻ രചന നിർവഹിക്കുന്നു. ഛായാഗ്രാഹകൻ സനു താഹിർ.