ജയസൂര്യ നായകനായി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർദി വൈൽഡ് സോർസറർ എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിൽ പ്രഭുദേവയും. ഈ മാസം അവസാനം പ്രഭുദേവ ലൊക്കേഷനിൽ ജോയിൻ ചെയ്യും. പ്രഭുദേവ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കത്തനാർ.2011ൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത പൃഥിരാജ് നായകനായ റുമി സിനിമയിൽ വവ്വാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മലയാളത്തിലേക്ക് എത്തുന്നത്.അതേസമയം കൊച്ചിയിലെ കൂനമ്മാവിൽ കത്തനാറുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഇനി നൂറു ദിവസത്തെ ചിത്രീകരണം കൂടിയുണ്ട്.തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായിക. അനുഷ്കയും ഈ മാസം അവസാനം ജോയിൻ ചെയ്യും. അനുഷ്കയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് കത്തനാർ.