ക്ഷേത്ര ദർശനം കഴിഞ്ഞ് വരുന്ന വഴി ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തൂണിലിടിച്ച് ഭാര്യ മരിച്ചു. അപകടത്തിന് ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി. ഗുജറാത്തിലെ നർമദ സ്വദേശിയായ പരേഷ് ദോഷിയാണ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി പറഞ്ഞത്. തന്റെ അശ്രദ്ധമായ ഡ്രൈവിങ് കാരണം ആണ് അപകടം സംഭവിച്ചതെന്നും തനിക്കെതിരെ കേസ് എടുക്കണം എന്നുമാണ് ഭർത്താവ് പോലീസ് സ്റ്റേഷനിൽ എത്തി ആവശ്യപ്പെട്ടത്. തുടർന്ന് ഭർത്താവിന്റെ പരാതിയിൽ അയാൾക്കെതിരെ തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഖേരോജ്-ഖേദ്ബ്രഹ്മ ഹൈവേയിൽ വെച്ചാണ്അപകടം സംഭവിക്കുന്നത്. ഖേരോജ്-ഖേദ്ബ്രഹ്മ ഹൈവേയിലാണ് അപകടം നടന്നത്. കുറുകെ ചാടിയ നായയെ ഇടിക്കാതെയിരിക്കാൻ വേണ്ടി കാർ വെട്ടിച്ചപ്പോൾ തൊട്ടടുത്ത തൂണിലും ബാരിക്കേഡിലും ചെന്ന് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ ലോക്കായി. അതിനാൽ ഇവരെ പെട്ടെന്ന് പുറത്തെടുക്കാൻ സാധിച്ചില്ല. പിന്നീട് കാറിന്റെ ചില്ല് പെട്ടിച്ചാണ് ഇവരെ പുറപ്പെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അശ്രദ്ധമൂലമുള്ള ഡ്രൈവിങ്ങിനും മരണത്തിനും തനിക്കെതിരെ കേസെടുക്കണമെന്നാണ് ഭർത്താവ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.